Flash News

അഞ്ച് ടണ്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി

അഞ്ച് ടണ്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടി
X


പൊന്നാനി: കടലില്‍ നിന്നുംചെറിയ മത്സ്യങ്ങളെ പിടികൂടുന്ന വള്ളങ്ങള്‍  ഫിഷറീസ് വകുപ്പ് പിടികൂടി.അഞ്ച് ടണ്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് അനധികൃതമായി പിടികൂടിയത്. പൊന്നാനിയില്‍ നിന്നും, മത്സ്യ ബന്ധനത്തിന് പോയ മൂന്നു ചെറിയ വള്ളങ്ങളും, ഒരു ഇന്‍ബോര്‍ഡ് വള്ളവുമാണ് അനധികൃതമായി ചെറിയ മത്സ്യങ്ങളെ പിടികൂടുന്നതിനിടെ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. അഞ്ച് ടണ്ണോളം അയലക്കുഞ്ഞുങ്ങളെയാണ് ഈ വള്ളങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. ട്രോളിങ് നിരോധന സമയത്ത് കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യ യാനങ്ങള്‍ക്ക് ചെറു മീനുകളെ പിടികൂടുന്നതിന് നിയന്ത്രണമുണ്ട്.എന്നാല്‍, ചെറിയ ലാഭത്തിന് വേണ്ടി പ്രജനന ഘട്ടത്തിലുള്ള ചെറുമീനുകളെ പിടികൂടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടലില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അതേസമയം ഇത്തരം മല്‍സ്യങ്ങളെ ഇന്നലെ പൊന്നാനിയില്‍ വ്യാപകമായി വിറ്റഴിച്ചിട്ടുണ്ട്. കൊട്ടക്ക് പതിനായിരം രൂപമുതല്‍ പതിമുവ്വായിരം രൂപക്കാണ് വില്‍പന നടത്തിയത്. വളത്തിന് വേണ്ടിയാണത്രെ  ഇത്തരം ചെറുമല്‍സ്യങ്ങള്‍ വ്യാപകമായി പിടികൂടുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.  അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡിഡിസി ജയനാരായണന്‍ പറഞ്ഞു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജു ആനന്ദ്, ഫിഷറീസ് എസ്‌ഐ സുലൈമാന്‍, ബാബുരാജ്, കോസ്റ്റല്‍ പോലിസ് ഉദ്യോഗസ്ഥര്‍, റസ്‌ക്യൂ ഗാര്‍ഡുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അനധികൃത മത്സ്യബന്ധനം നടത്തിയവരെ പിടികൂടിയത്. പിടികൂടിയ മത്സ്യക്കുഞ്ഞുങ്ങളെ ഉള്‍ക്കടലില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. വള്ളം ഉടമകള്‍ക്കെതിരെ പിഴ ഈടാക്കി.
Next Story

RELATED STORIES

Share it