അഞ്ചു മിനിറ്റില്‍ കേസ് തീര്‍ത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഗാന്ധിനഗര്‍: ഇത് ആ കുതിര കേസ് അല്ലെ? കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയോ? എന്താണ് കേസിന്റെ അവസ്ഥ? ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്യോതിക കര്‍ല ഭാവ്‌നഗര്‍ പോലിസ് സൂപ്രണ്ടിനോട് ചോദിച്ച ചോദ്യങ്ങളാണിത്. ഭാവ്‌നഗറില ടിമ്പില്‍ ഗ്രാമത്തില്‍ സ്വന്തമായി കുതിര വാങ്ങിയതും ഓടിച്ചതും കൊണ്ട് സവര്‍ണ ജാതിക്കാരാല്‍ കൊല്ലപ്പെട്ട ഇരുപത്തൊന്ന് വയസ്സുകാരനായ പ്രദീപ്കുമാര്‍ എന്ന ദലിത് യുവാവിന്റെ കേസ് പരിഗണിക്കവെയാണിത്.
പ്രദീപ് സ്വന്തമായി കുതിരയെ വാങ്ങിയതും ഓടിക്കുന്നതും പ്രദേശത്തെ ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല, ഇതിലുള്ള വൈരാഗ്യമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണം. കേസി ല്‍ ഇതുവരെ അറസ്റ്റ് ഒന്നും നടന്നിട്ടില്ലെന്ന് പോലിസ് പറഞ്ഞു. ഇതാവര്‍ത്തിക്കില്ലെന്നുറപ്പ് വരുത്താന്‍ നിങ്ങളെന്തൊക്കെയാണ് ചെയ്തതെന്നായിരുന്നു അടുത്ത ചോദ്യം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതായും, ആ പ്രദേശത്ത് സ്ഥിരമായി നിരീക്ഷണം നടത്തുന്നുണ്ടെന്നു മായിരുന്നു  സൂപ്രണ്ടിന്റെ മറുപടി.
കൃത്യമായ ഇടവേളകളില്‍ ജാതി-സമുദായ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടണമെന്നായിരുന്നു അതിന് മറുപടിയായി ജ്യോതിക കര്‍ല നല്‍കിയ നിര്‍ദേശം. ഈ സംഭവത്തില്‍ ഡോക്ടര്‍ അശുകുമാര്‍, ആദിത്യമിശ്ര എന്നിവര്‍ നല്‍കിയ രണ്ട് പരാതികളും മനുഷ്യാവകാശ കമ്മീഷ ന്‍ തീര്‍പ്പു കല്‍പ്പിച്ചത് വെറും അഞ്ചുമിനിറ്റില്‍ താഴെ മാത്രം സമയമെടുത്താണ്. അഹ്മദാബാദിലെ എന്‍എച്ച്ആര്‍സി സംഘടിപ്പിച്ച രണ്ടുദിവസം തുറന്ന വിചാരണ സെഷന്‍ ക്യാംപിന്റെ ഭാഗമായാണ് ഈ വിധി. ഗുജറാത്തിലെയും പരിസര പ്രദേശങ്ങളയിലെയും ദാമന്‍ ദിയു, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളിലെ  മനുഷ്യാവകാശ ലംഘന കേസുകള്‍ ഉള്‍പ്പെടെയാണിത്. ക്യാംപില്‍  20 ജില്ലകളിലെ പോലിസ് സൂപ്രണ്ടുമാരും കലക്ടര്‍മാരും പങ്കെടുത്തു.
അന്വേഷണം  നടക്കുകയാണെന്നും  ചോദ്യം ചെയ്യാനായി ഞങ്ങള്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാ ല്‍, ഇതുവരെ ആരെയും അറസ്റ്റ് അറസ്റ്റു ചെയ്തിട്ടില്ലെന്നും ഭാവ്‌നഗര്‍ എസ്പി  പറഞ്ഞു. അതേസമയം പ്രദേശത്തെ ദലിതുകളും, സാമൂഹിക പ്രവര്‍ത്തകരും  അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it