kannur local

അങ്കണവാടിയില്‍ വൈദ്യുതിയില്ല; കുട്ടികള്‍ വെന്തുരുകുന്നു

ഇരിക്കൂര്‍: പട്ടുവം അങ്കണവാടിയില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ വേനല്‍കാലത്ത് കുട്ടികള്‍ വെന്തുരുകുന്നു. വൈദ്യുതിയില്ലാത്തതിനാല്‍ ഫാനോ ചൂട് കുറയ്ക്കാനുള്ള വൈദ്യുതോപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ എട്ടാം വാര്‍ഡിലാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്.
പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ പള്ളിപ്പാത്ത് അഹമ്മദ് കുട്ടിയും ഭാര്യ കെ ടി  ആയിഷ ഹജ്ജുമ്മയും നല്‍കിയ സ്ഥലത്താണ് അങ്കണവാടി നിര്‍മിച്ചത്. പാതയോരത്തുനിന്ന് 100 മീറ്റര്‍ അകലെ കുന്നിന്‍പുറത്താണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നതെങ്കിലും ചുറ്റുവട്ടത്ത് ഒരു ചെടി പോലുമില്ല.
ഉയരം കുറഞ്ഞ ഒരുനില കെട്ടിടമാണ്. ഇരിക്കൂര്‍ പഞ്ചായത്തില്‍ 13 അങ്കണവാടികളില്‍ 11നു മാത്രമാണ് സ്വന്തം കെട്ടിടമുള്ളത്. ഇതില്‍ 10 എണ്ണം വയറിങ് പ്രവൃത്തി ചെയ്ത് വൈദ്യുതി കണക്ഷന്‍ ലഭിച്ചപ്പോള്‍ പട്ടുവത്തെ അങ്കണവാടിക്കു മാത്രം വയറിങോ വൈദ്യുതി കണക്്ഷനോ ഇല്ല. ഇവിടെ ഒരുവിധം എല്ലാ സൗകര്യവുമുണ്ടെങ്കിലും അത്യാവശ്യമായി വേണ്ട വൈദ്യുതി ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കല്‍ വിങ് വാല്വേഷന്‍ ചെയ്ത ശേഷം മാത്രമേ വയറിങ് നടത്താനാവൂ. പഞ്ചായത്ത് ഇതിന് അപേക്ഷ നല്‍കിയിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ പറഞ്ഞു.
നിലവിലെ ഭരണസമിതി അങ്കണവാടിക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചതായും അറിയിച്ചു. ങ്കണവാടിയില്‍ വൈദ്യുതിയും ഫാനുമില്ലാത്തതിനാല്‍ ചൂടുകാലത്ത് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളും മടിക്കുകയാണ്. മഴക്കാലത്തും വൈദ്യുതിയില്ലാത്തതിനാല്‍ ഏറെ ദുരിതമാണെന്ന് ജീവനക്കാരും പറയുന്നു.
Next Story

RELATED STORIES

Share it