kannur local

അങ്കണവാടികളില്‍ പോഷകാഹാര വിതരണം നിലച്ചു

ചെറുപുഴ: അങ്കണവാടി വഴി വിതരണം ചെയ്യുന്ന പോഷകാഹാരം നിലച്ചു. കഴിഞ്ഞ രണ്ടു ആഴ്ചകളായി കുട്ടികള്‍ക്കുനല്‍കുന്ന ഭക്ഷണവുമില്ല. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷഹാരക്കുറവ്് പരിഹരിക്കുന്നതിനുവേണ്ടിയാണ് വീടുകളില്‍ അങ്കണവാടി വഴി അനുരൂപക പോഷകാഹാര പരിപാടി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
എന്നാല്‍ ഒരു വര്‍ഷമായി പദ്ധതി താളം തെറ്റിയിരിക്കുകയാണ്. മിക്കസമയവും സാധനങ്ങള്‍ ലഭിക്കാറില്ല. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ എഡിങ്് എന്നിങ്ങനെ മൂന്നുതരം പോഷകാഹാരമാണ് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മാത്രമാണ് ലഭിക്കുന്നത്.
അരിയും പല അങ്കണവാടിയിലും തീര്‍ന്നിരിക്കുന്നു. ഉള്ള സ്ഥലങ്ങളിലാണെങ്കില്‍  ഉച്ചക്കഞ്ഞിക്ക് കറി കൂട്ടാന്‍ വീട്ടില്‍ നിന്നും കൊണ്ടുപോകേണ്ട അവസ്ഥയാണ്. ആറുവയസ്സിന് താഴെ കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക്, 500 കിലോ കലോറി ഊര്‍ജവും 12 ഗ്രാമിനും 15 ഗ്രാമിനുമിടയില്‍ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ദിവസവും നല്‍കേണ്ടതുണ്ട്. ആറു മാസം മുതല്‍ ആറുവയസ്സുവരെ ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികള്‍ക്ക,് 800 കിലോ കലോറി ഊര്‍ജവും 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയ പോഷകാഹാരം നല്‍കണം.
ഈ അളവിലാണ് പോഷകമുള്ള ആഹാരം അങ്കണവാടി വഴി കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളെ കൂടാതെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അങ്കണ്‍വാടികള്‍ വഴി 600 കിലോ കലോറി ഊര്‍ജവും 18നും 20 ഗ്രാമിനുമിടയില്‍ മാംസവും ലഭിക്കുന്ന പോഷകാഹാരം നല്‍കുന്നുണ്ട്. മൂന്നു വയസ്സുള്ള കുട്ടികള്‍ക്ക് കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിക്കുന്ന പോഷക സമൃദ്ധമായ ‘ന്യൂട്രിമിക്‌സ്’ ഭക്ഷ്യമിശ്രിതം വീടുകളിലേക്ക് കൊടുത്തുവിടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ നിലച്ച മട്ടാണ്.
Next Story

RELATED STORIES

Share it