thrissur local

അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് പറഞ്ഞത് ആശയക്കുഴപ്പം മൂലമെന്ന് ശാഖാമാനേജര്‍

ആലത്തൂര്‍: പൊതുമേഖലാ ബാങ്കില്‍ 248.20 രൂപയുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ 252 രൂപ അടയ്കണമെന്ന് പറഞ്ഞത്  ആശയക്കുഴപ്പം മൂലമെന്ന് ആലത്തൂര്‍ ശാഖാമാനേജര്‍ വര്‍ഗീസ് മാത്യു അറിയിച്ചു. എസ്ബിഐ- എസ്ബിടി ലയന സമയത്തായിരുന്നു സംഭവം. രണ്ട് ബാങ്കുകളുടെയും നിയമങ്ങളും സേവനത്തിനുള്ള നിരക്കുകളും പിഴകളും വ്യത്യസ്ഥമായിരുന്നു. ഇതു സംബന്ധിച്ച് ജീവനക്കാര്‍ക്ക് ആശയ കുഴപ്പം ഉണ്ടായതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടമ്മ പറയുന്നതുപോലെ സീറോ ബാലന്‍സ് അക്കൗണ്ടായിരുന്നില്ല അവരുടേത്.മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കിയത് ഇതുമൂലമാണെന്ന് മാനേജര്‍ പറഞ്ഞു. ഈ തുക പിന്നീട് അവര്‍ക്ക് തിരിച്ചുകൊടുത്തു. എന്നാല്‍ അവര്‍ വാക്കാല്‍ ആവശ്യപ്പെട്ടതല്ലാതെ അപേക്ഷ തരികയോ പണം അടച്ച് അക്കൗണ്ട് ക്ലോസ് ചെയ്യുകയോ ചെയ്തിട്ടില്ല. അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. ചെറിയ ഇടപാടുകള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും സീറോ ബാലന്‍സ് അക്കൗണ്ട് ആവശ്യമുള്ളവര്‍ക്ക് ഇനിയും അനുവദിക്കുമെന്നു മാനേജര്‍ വ്യക്കമാക്കി. പെരുങ്കുളം സൗത്ത് വില്ലേജ് കോറാട്ടുകുടി അല്ലി തങ്കച്ചനായിരുന്നു പരാതിക്കാരി.
Next Story

RELATED STORIES

Share it