അംബേദ്കര്‍ ബ്രാഹ്മണനായിരുന്നു; അതുപോലെ മോദിയും: ഗുജറാത്ത് സ്പീക്കര്‍

ഗാന്ധിനഗര്‍: ബി ആര്‍ അംബേദ്കര്‍ ബ്രാഹ്മണനാണെന്നു പറയുന്നതില്‍ തനിക്കു യാതൊരു മടിയുമില്ലെന്നും വിദ്യാഭ്യാസമുള്ള വ്യക്തികളെ ബ്രാഹ്മണരെന്നു വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അതു കൊണ്ടുതന്നെ നരേന്ദ്രമോദിയെയും ബ്രാഹ്മണനെന്നു വിളിക്കാമെന്നും ഗൂജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഞായറാഴ്ച ഗാന്ധിനഗറില്‍ നടന്ന മെഗാ ബ്രാഹ്മണ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവേയാണു സ്പീക്കര്‍ ത്രിവേദി ബി ആര്‍ അംബേദ്കറെ ബ്രാഹ്മണന്‍ എന്ന് വിശേഷിപ്പിച്ചത്.
തുടര്‍ന്നു രാമന്‍ ക്ഷത്രിയനായിരുന്നുവെന്നും കൃഷ്ണന്‍ പിന്നാക്ക വിഭാഗക്കാരനായിരുന്നുവെന്നും ത്രിവേദി പറഞ്ഞു. എന്നാല്‍ ഇതിനെ ചോദ്യംചെയ്ത് ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി എസ്ടി ചെയര്‍മാനും ബിജെപി ദലിത് എംപിയുമായ ഉദിത്ത്‌രാജ് രംഗത്തുവന്നു.
സ്പീക്കര്‍ ത്രിവേദിക്ക് ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് ധാരണയുണ്ടോയെന്നു ചോദിച്ച എംപി, ജീവിതകാലം മുഴുവന്‍ സാമൂഹിക അസമത്വങ്ങള്‍ക്കും അനീതിക്കെതിരേയും പോരാടിയ മനുഷ്യനാണ് അംബേദ്കറെന്നും രാജ് പറഞ്ഞു.
Next Story

RELATED STORIES

Share it