അംഗപരിമിതരെ ദിവ്യാംഗര്‍ എന്ന് വിളിക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശാരീരിക വെല്ലുവിളി നേരിടുന്നവരെ വികലാംഗര്‍ എന്നതിന് പകരം ദിവ്യാംഗര്‍ എന്നു വിളിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാരീരിക ന്യൂനതകള്‍ ഉള്ളവരെയും ഭിന്നശേഷി ഉള്ളവരെയും നാം പതിവായി വികലാംഗര്‍ എന്ന് വിളിക്കുന്നു. പക്ഷേ, പലപ്പോഴും അവരെ അടുത്ത് പരിചയപ്പെട്ടു കഴിയുമ്പോള്‍ അവര്‍ നഗ്‌ന നേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത വിധം പ്രത്യേക ദിവ്യ ശക്തിയും കഴിവും ഉള്ളവരാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇതു മനസ്സിലാക്കിയതോടെയാണ് ഇങ്ങനെയുള്ളവരെ വികാലാംഗര്‍ എന്നതിനു പകരം ദിവ്യാംഗര്‍ എന്നു വിളിക്കണമെന്ന ആശയം തന്റെ മനസ്സില്‍ തോന്നിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇത്തരത്തില്‍ ഏതെങ്കിലും കുറവുകള്‍ ഉള്ളവര്‍ ദൈവീക ശക്തിയുള്ള മറ്റൊരു അവയവം അനുഗ്രഹമായി ലഭിച്ചവര്‍ ആയിരിക്കും. നമ്മെപ്പോലെ സാധാരണക്കാര്‍ക്ക് അത്തരം കഴിവുകള്‍ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it