|    Nov 19 Mon, 2018 5:56 am
FLASH NEWS
Home   >  Kerala   >  

ബന്ധുനിയമനം: മന്ത്രി കെ ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ്

Published : 3rd November 2018 | Posted By: afsal ph


കോഴിക്കോട്: ബന്ധു നിയമനം നടത്തിയ മന്ത്രി കെ ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണറെ കാണുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുവിന് നിയമനം നല്‍കിയതെന്ന വാദം ശരിയല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
നേരത്തെ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജറായിരുന്ന കെ.ടി അദീബിനാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബ്.
കൃത്യമായ ആസൂത്രണത്തോടെയാണ് കെ ടി ജലീല്‍ ബന്ധുവിന് നിയമനം ഉറപ്പാക്കിയതെന്ന് യൂത്ത് ലീഗ് രേഖകള്‍ സഹിതം വ്യക്തമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പറഞ്ഞിരുന്ന യോഗ്യത എം.ബി.എയും മൂന്ന് വര്‍ഷ പരിചയവുമാണ്. പിന്നീട് 18-08-2016ല്‍ പ്രത്യേക ഉത്തരവിറക്കി യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കില്‍ പി.ജി.ഡി.ബി.എയും മൂന്ന് വര്‍ഷം പരിചയമുള്ളവര്‍ക്കും കൂടി അപേക്ഷിക്കാമെന്നതായിരുന്നു മാറ്റം. നിയമനം ലഭിച്ച കെ.ടി അദീബിന്റെ യോഗ്യതയാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss