|    Dec 19 Wed, 2018 1:17 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് കെ ടി ജലീലിനെ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

Published : 10th November 2018 | Posted By: G.A.G

മലപ്പുറത്ത് മന്ത്രി കെ ടി ജലീലിനെതിരെ വ്യാപക പ്രതിഷേധം. ഇമ്പിച്ചിബാവ സ്മാരക ഭവനനിര്‍മാണ പദ്ധതിയുടെ ഉല്‍ഘാടനത്തിനെത്തിയ ജലീലിനെ യൂത്ത് ലീഗ് -മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. കൊണ്ടോട്ടിയില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷിക പരിപാടികള്‍ക്കായി എത്തിയ മന്ത്രിക്കെതിരെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിന് സമീപം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന്്് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss