|    Dec 13 Thu, 2018 7:39 pm
FLASH NEWS

കരിപ്പൂരില്‍ സിഐഎസ്എഫ് എസ്‌ഐയുടെ മുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

Published : 21st November 2018 | Posted By: basheer pamburuthi

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്‌റുമായ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് ബീഹാര്‍ സ്വദേശി നിഷ(28)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെയാണ് നിഷ താമസിക്കുന്നതെന്ന് വിശ്വജിത്ത് സിങ് പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുവതിയുടെ പേരും മേല്‍വിലാസവും തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ പോലിസിനായില്ല. വിശ്വജിത്ത് സിങ് താമസിക്കുന്ന ഉണ്യാലുങ്ങലിലെ സ്വകാര്യ ലോഡ്ജിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി കഴിഞ്ഞ് സ്വദേശത്ത് നിന്ന് ഭാര്യയുമായി വിശ്ജിത്ത് സിങ് തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഏറെനേരം വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനാല്‍ പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത്
അകത്തു നോക്കിയപ്പോഴാണ് നിഷയെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലിസ് പറഞ്ഞു. അഴുകി തുടങ്ങിയതിനാല്‍ ദുര്‍ഗന്ധം വന്നിരുന്നു. മുറിയില്‍ നിന്ന് കത്തിയും ബ്ലേഡും പോലിസ് കണ്ടെത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss