|    Dec 10 Mon, 2018 12:46 am
FLASH NEWS
Home   >  News now   >  

യെമനില്‍ മൂന്നുവര്‍ഷത്തിനിടെ പട്ടിണി കാരണം മരിച്ചത് 85000 കുട്ടികള്‍

Published : 21st November 2018 | Posted By: basheer pamburuthi

സന്‍ആ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യെമനില്‍ യുദ്ധവും ഉപരോധവും കാരണമുണ്ടായ പട്ടിണി കാരണം മരണമടഞ്ഞത് 85,000 കുട്ടികളെന്നു റിപോര്‍ട്ട്. ഒരു സന്നദ്ധ സഘം തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2015 ഏപ്രില്‍ മുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 84,701 കുട്ടികള്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. യെമനില്‍ ഏതാണ്ട് 85,000 കുട്ടികള്‍ തീവ്രമായ വിശപ്പ് മൂലം മരണമടഞ്ഞുവെന്ന് ഞങ്ങള്‍ ഭയക്കുന്നു എന്നാണ് സേവ് ദ ചില്‍ഡ്രന്‍ ഡയറക്ടര്‍ ടോമര്‍ കിറോലോസ് പറഞ്ഞത്. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുട്ടികള്‍ മരിച്ചുവീഴുന്നതെങ്കിലും അവര്‍ നിസ്സഹായരാണ്. പോഷകാഹാരം ലഭിക്കാതെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന ശേഷി കുറഞ്ഞാണ് മരണത്തിനു കീഴടങ്ങുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 2015 മാര്‍ച്ചില്‍ സൗദി-എമിറേറ്റ്‌സ് സൈനിക ഇടപെടല്‍ കാരണം, ഹോഡിഡേ തുറമുഖം വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയില്‍ ഒരു മാസം 55,000 ടണ്‍ കുറവാണ് രേഖപ്പെടുത്തിയത്. 2.2 മില്യണ്‍ കുട്ടികള്‍ ഉള്‍പ്പെടെ 4.4 മില്യണ്‍ ജനങ്ങളുടെ ആവശ്യങ്ങളാണ് ഇതുവഴി നിറവേറ്റാനാവാതെ പോയത്. 14 ദശലക്ഷം യെമനികള്‍ക്കാണ് യുദ്ധം കാരണം പട്ടിണി അഭിമുഖീകരിക്കേണ്ടി വന്നതെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്.
2015 മാര്‍ച്ചില്‍ സൗദി-എമിറേറ്റ്‌സ് ഇടപെടലിനു ശേഷം യെമനില്‍ ഏതാണ്ട് പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ മരണസംഖ്യ ഇതിന്റെ അഞ്ചുമടങ്ങ്
വരുമെന്നാണ് കരുതുന്നത്. സൗദി അറേബ്യയും യുഎഇയും 10 മില്ല്യന്‍ വീതം ജനങ്ങളുടെ ക്ഷേമത്തിനായി
250 മില്ല്യണ്‍ ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൈനിക നടപടികള്‍ ഇല്ലാതാക്കാന്‍ യുഎന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് സന്‍ആയിലെത്തി ഹൂതി ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇരുഭാഗവും ചര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ചൊവ്വാഴ്ച വീണ്ടും ശക്തമായ ഏറ്റുമുട്ടലുണ്ടായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss