|    Dec 19 Wed, 2018 1:16 pm
FLASH NEWS
Home   >  Kerala   >  

പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം; യെല്ലോ അലര്‍ട്ട്

Published : 15th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ജില്ലയില്‍ പല സ്ഥലങ്ങളിലും ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇതുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോണ്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കലക്ടറേറ്റ് 0468 2322515, 2222515, താലൂക്ക് ഓഫിസ്-കോഴഞ്ചേരി:
0468 2222221, അടൂര്‍: 04734 224826, കോന്നി: 0468 2240087, റാന്നി: 04735 227442, മല്ലപ്പള്ളി: 0469 2682293, തിരുവല്ല: 0469 2601303.
പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യു, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ സപ്ലൈ ഓഫിസര്‍ തുടങ്ങിയ വകുപ്പ് മേലധ്യക്ഷന്മാര്‍ക്ക് മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss