|    Dec 11 Tue, 2018 3:57 am
FLASH NEWS
Home   >  Kerala   >  

2018ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളില്‍ കോഴിക്കോട്ടുകാരിയും

Published : 19th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 യുവതികളുടെ പട്ടിക ബിബിസി തയ്യാറാക്കിയപ്പോള്‍ അഥില്‍ ഒരു കോഴിക്കോട്ടുകാരിയും. 60ലേറെ രാജ്യങ്ങളിലുള്ള സ്ത്രീകള്‍ ഇടംനേടിയ പട്ടികയില്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ത്രീ കൂട്ടായ്മയായ പെണ്‍കൂട്ടിന്റെ പ്രവര്‍ത്തക വിജി ഉള്‍പ്പെടെ
ഇന്ത്യയിലെ മൂന്ന് സ്ത്രീകളാണുള്ളത്. നൂറുപേരുടെ പട്ടികയില്‍ 73ാം സ്ഥാനത്താണ് വിജി. ജോലി സമയങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനുള്‍പ്പെടെ സെയില്‍സ് ഗേള്‍സിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് ബിബിസി പട്ടികയില്‍ ഇടംനേടിക്കൊടുത്തത്.
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് പെണ്‍കൂട്ട്. 2009-10 കാലത്താണ് പെണ്‍കൂട്ട് രൂപീകരിച്ചത്. തുടക്കം മുതല്‍ തന്നെ പെണ്‍കൂട്ടിന്റെ നേതൃസ്ഥാനത്ത് വിജിയുണ്ടായിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ സ്ത്രീകള്‍ക്കായി ശുചിമുറി ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെണ്‍കൂട്ട് ശ്രദ്ധ നേടിയത്. നെജീരിയയിലെ സോഷ്യല്‍ ഇംപാക്റ്റ് എന്റര്‍പ്രണറായ അബിസോയെ അജായി അകിന്‍ഫോളാറിനാണ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരി.
വെബ്‌സൈറ്റ് കോഡിങ്, ഡിസൈനിങ്, നിര്‍മാണം എന്നിവയെ കുറിച്ചു പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന
ഗേള്‍സ് കോഡിങ് എന്ന എന്‍ജിഒയുടെ സ്ഥാപകയാണ് അബിസോയെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss