|    Nov 18 Sun, 2018 4:04 pm
FLASH NEWS
Home   >  Kerala   >  

കേരളത്തിന് വായ്പ നല്‍കാന്‍ തയ്യാറായി ലോകബാങ്ക്

Published : 29th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: മഹാ പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിന് കേരളത്തിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക് അറിയിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നടപടിക്രമങ്ങള്‍ ലളിതമാക്കാമെന്ന വാഗ്ദാനവും ഉണ്ട്.

കുടിവെള്ളം, ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കാണ് പണം നല്‍കുക. സംസ്ഥാനമാണ് പദ്ധതികള്‍ക്ക്് രൂപം നല്‍കേണ്ടത്. അതിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുക. സാധാരണഗതിയില്‍ മൂന്ന് വര്‍ഷം വരെ സമയമെടുത്താണ് ലോകബാങ്ക് വായ്പ അനുവദിക്കാറുള്ളത്. കേരളത്തിലെ പ്രത്യേക അവസ്ഥ പരിഗണിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

ലോകബാങ്ക് പ്രതിനിധികള്‍ വൈകുന്നേരം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss