|    Dec 10 Mon, 2018 10:19 am
FLASH NEWS
Home   >  News Today   >  

ഇടിക്കൂട്ടില്‍ മേരി കോമിന്റെ ഗോള്‍ഡന്‍ പഞ്ച്; ലോക ബോക്‌സിങില്‍ ആറാം സ്വര്‍ണം

Published : 24th November 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. ആറാം സ്വര്‍ണ നേട്ടത്തോടെയാണ് മേരി കോം ചരിത്രമായത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരവും ആദ്യ വനിതാ താരവുമാണ് മേരി കോം. ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം മുന്‍പ് നേടിയിട്ടുള്ളത്. വനിതകളില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്ന ഐര്‍ലന്‍ഡിന്റെ കാറ്റി ടെയ്‌ലറെയാണ് മേരി പിന്തള്ളിയത്.
ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമെന്ന നേട്ടവും ഈ മുപ്പത്തഞ്ചുകാരി സ്വന്തമാക്കി.
2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്. ഇതിന് പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ തന്നെക്കാള്‍ 13 വയസ് കുറവുള്ള ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരി പാരജയപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss