|    Nov 13 Tue, 2018 3:44 am
FLASH NEWS
Home   >  Kerala   >  

മോദിയുടെ ദുര്‍ഭരണത്തിനെതിരേ സ്ത്രീകള്‍ പ്രതികരിക്കണം: മെഹറുന്നീസ ഖാന്‍

Published : 7th November 2018 | Posted By: sruthi srt

മലപ്പുറം: നാലരവര്‍ഷംകൊണ്ട് ഇന്ത്യയെ നാശത്തിലെത്തിച്ച നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിനെതിരേ സ്ത്രീകളുടെ ശക്തമായ പ്രതികരണം അടുത്ത തിരഞ്ഞെടുപ്പില്‍ കാണിച്ചുകൊടുക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് മെഹറുന്നീസ ഖാന്‍.

ഇന്ത്യയില്‍ ഇന്ന് ഓരോ സ്ത്രീകളും ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ സ്വയംപ്രതിരോധത്തിലൂടെയും നിയമബോധവല്‍ക്കരണത്തിലൂടെയും അവരെ ശാക്തീകരിക്കുന്നതിലൂടെ മാത്രമാണ് പീഡനങ്ങള്‍ക്ക് അരുതിവരുത്താന്‍ സാധിക്കുകയുള്ളു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ മലപ്പുറം ഡിടിപിസി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ സുഹറാബി 2016-2018 വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ ലസിത, സെക്രട്ടറിമാരായ ജമീല വയനാട്, ചന്ദ്രിക ആലപ്പുഴ, ഖജാഞ്ചി കെ പി സുഫീറ, സംസ്ഥാനസമിതി അംഗങ്ങളായ മഞ്ജുഷ കാസര്‍കോട്, ആരിഫ മലപ്പുറം, സുനിയാ മലപ്പുറം, ഷരീഫ പാലക്കാട്, നസീമ കോട്ടയം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss