|    Nov 19 Mon, 2018 9:04 am
FLASH NEWS
Home   >  Kerala   >  

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published : 7th November 2018 | Posted By: afsal ph

കോഴിക്കോട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് 2018-2020 ലേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ഡി.ടി.പി.സി ഹാളില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മെഹറുന്നീസ ഖാന്‍ (രാജസ്ഥാന്‍) ഉദ്ഘാടനം ചെയ്തു. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഷാഹിദ തസ്‌നീം തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. ദേശീയ വൈസ് പ്രസിഡന്റ് കുംകുംബെന്‍ റത്തോഡ് (ഗുജറാത്ത്), എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സെക്രട്ടറി മുസ്തഫ കൊമ്മേരി ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികള്‍;
പ്രസിഡന്റ്: കെ.കെ റൈഹാനത്ത് ടീച്ചര്‍ (എറണാകുളം), വൈസ് പ്രസിഡന്റുമാര്‍: മേരി എബ്രഹാം (പാലക്കാട്), കെ.പി.സുഫീറ (കണ്ണൂര്‍), ജനറല്‍ സെക്രട്ടറി: ഇര്‍ഷാന ടീച്ചര്‍ (എറണാകുളം) , സെക്രട്ടറിമാര്‍: എന്‍. കെ. സുഹറാബി (കോഴിക്കോട്), ചന്ദ്രിക ജയകുമാര്‍ (ആലപ്പുഴ), പി.ജമീല (വയനാട്), ട്രഷറര്‍: മഞ്ജുഷ മാവിലാടം (കാസര്‍ഗോഡ്), സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: ഷൈല നുജൂം (തിരുവനന്തപുരം) കടല്‍കനി (ഇടുക്കി), യുകെ ഡെയ്‌സി ബാലസുബ്രമണ്യന്‍ (കോഴിക്കോട്), ആരിഫ (മലപ്പുറം), നഫീസത്തുല്‍ മിസ്‌രിയ്യ (കണ്ണൂര്‍), കെ. ലസിത ടീച്ചര്‍ (കോഴിക്കോട്), നൂറ (മലപ്പുറം).

ആദിവാസി സ്ത്രീകള്‍കള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക, പ്രളയ ദുരിതാശ്വാസഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, ശബരിമല സംഘ് പരിവാര്‍ കലാപ നീക്കം അടിച്ചമര്‍ത്തുക തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss