|    Nov 21 Wed, 2018 8:07 am
FLASH NEWS
Home   >  National   >  

നിര്‍ഭയ നേരിട്ട രീതിയില്‍ ആക്രമിച്ച് മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

Published : 9th November 2018 | Posted By: sruthi srt

ജാര്‍ഖണ്ഡ്: മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി യുവതിയെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി നാടകം കഴിഞ്ഞ് മടങ്ങി വരുന്ന യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആഴൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോവുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

ശേഷം പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി മുതിര്‍ന്ന പോലിസ് വ്യക്തമാക്കി. പിറ്റേ ദിവസം രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ നാട്ടുകാര്‍ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേസില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss