|    Nov 18 Sun, 2018 2:03 pm
FLASH NEWS
Home   >  Kerala   >  

വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി; ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ചതിന് യുവതിയെ ജയിലിലടച്ചു

Published : 1st November 2018 | Posted By: afsal ph

മാള: 13 വര്‍ഷമായി ഭര്‍ത്താവൊന്നിച്ച് കുടുംബ ജീവിതം നയിച്ചു വന്നിരുന്ന വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. ആറ് വയസുകാരി മകളെ ഉപേക്ഷിച്ചതിന് വീട്ടമ്മക്കെതിരേ മാള പോലിസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ റിമാന്റ് ചെയ്തു. മാള സ്വദേശിനിയായ വീട്ടമ്മയാണ് ഭര്‍ത്താവിനേയും ആറ് വയസുള്ള കുട്ടിയേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയാണ് കാമുകന്‍. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് മാള പോലിസ് കോഴിക്കോട് അന്വേഷിച്ച് ചെന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാമുകന്റെ വീട്ടുകാരുമായി പോലിസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരും മാള പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച മാതാവിനെതിരേ മാള പോലിസ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പ് 75 പ്രകാരം കേസ് എടുത്ത ശേഷമാണ് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കിയത്. യുവതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. കുട്ടിയെ പോലിസ് യുവതിയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss