|    Nov 19 Mon, 2018 2:07 am
FLASH NEWS
Home   >  National   >  

ഹൈദരബാദിന്റെ പേര് ഭാഗ്യനഗറെന്നാക്കും: പേര് മാറ്റാല്‍ പ്രചരണായുധമാക്കി ബിജെപി

Published : 9th November 2018 | Posted By: sruthi srt

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തലസ്ഥാന നഗരിയായ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ബിജെപി എംഎല്‍എയുടെ വാഗ്ദാനം. ഗോഷാമഹല്‍ മണ്ഡലത്തിലെ എംഎല്‍എയായ രാജ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.1590ല്‍ ഖുകുത്തബ് ഷായാണ് ഭാഗ്യനഗറെന്ന് പേര് മാറ്റി നഗരത്തിന് ഹൈദരബാദ് എന്ന പേര് നല്‍കിയത്. തെലങ്കാനയില്‍ വിജയിച്ചാല്‍ ബിജെപിയുടെ ആദ്യ ലക്ഷ്യം സംസ്ഥാനത്തിന്റെ വികസനമാണ്. പിന്നാലെ നഗരത്തിന്റെ പേരും മാറ്റും. കൂടാതെ സെക്കന്ദരാബാദിന്റെയും കരീംനഗറിന്റെയും കൂടെ പേരുകള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു


നേരത്തെ, ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശില്‍ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയിരുന്നു. പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ അഹമ്മദാബാദിന്റെ പേര് കര്‍ണാവതിയെന്ന് മാറ്റാന്‍ തയ്യാറെടുക്കുകയാണ്. നിയമപരമായ പിന്തുണ ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ ഇതിനുള്ള നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞിരുന്നു. ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു നഗരമാണ് അഹമ്മദാബാദ്.
കഴിഞ്ഞ ദിവസം യുപിയിലെ ബിജെപി സര്‍ക്കാര്‍ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. ഫൈസാബാദ് ഇനി അയോധ്യ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
അയോധ്യ നമ്മുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്. അയോധ്യയോട് ആര്‍ക്കും അനീതി കാണിക്കാനാവില്ല അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും ജില്ലയില്‍ ദശരഥ മഹാരാജാവിന്റെ പേരില്‍ മെഡിക്കല്‍ കോളജും സ്ഥാപിക്കുമെന്നും യോഗി പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss