|    Nov 20 Tue, 2018 11:46 pm
FLASH NEWS
Home   >  National   >  

ചാനല്‍ ചര്‍ച്ചയില്‍ മുസ്ലീം പള്ളിക്ക് ഭഗവാന്‍ വിഷ്ണുവിന്റെ പേരിടുമെന്ന് ഭീഷണി മുഴക്കി ബിജെപി നേതാവ്

Published : 11th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമായി നഗരങ്ങളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആജ് തക്ക് ചാനലില്‍ നടത്തിയ ചര്‍ച്ചക്കിടെ മസ്ജിദിന് ഭഗവാന്‍ വിഷ്ണുവിന്റെ പേരിടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി നേതാവ്. ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ സംബിത് പാത്രയാണ്ചര്‍ച്ചക്കിടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാറിനോട് ഇത്തരത്തില്‍ ആക്രോശിച്ചത്.


ലക്‌നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന്റെ പേര് ഭാരത് രത്‌നാ അടല്‍ ബിഹാരി വാജ്‌പേയ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നാക്കിയത് സംബന്ധിച്ച് അസീം വഖാര്‍ ചോദ്യം ചോദിച്ചതാണ് പാത്രയെ ചൊടിപ്പിച്ചത്. ഏകാന എന്നത് വിഷ്ണു ഭഗവാന്റെ പേരാണ്. ആ പേര് മാറ്റി നേതാവിന്റെ പേരാക്കിയത് ഭഗവാന്‍ മഹാവിഷ്ണുവിനെ അപമാനിക്കുന്നതാണെന്ന് വഖാര്‍ പറഞ്ഞു. ഇതോടെ കലിയിളകിയ പാത്ര നിങ്ങള്‍ വിഷ്ണുവിനെയാണോ അതോ അല്ലാഹുവിനെയാണോ ആരാധിക്കുന്നതെന്ന് ചോദിച്ചു. വഖാര്‍ ഇതിന് സൗമ്യനായി താന്‍ അല്ലാഹുവിനെ വിശ്വസിക്കുന്നയാളാണെന്നും എന്നാല്‍ ഹിന്ദുമതത്തെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. ഇതിന് മറപടിയായാണ് ഇനി നിങ്ങള്‍ മിണ്ടരുതെന്നും മിണ്ടിയാല്‍ മുസ്ലിം പള്ളിയ്ക്ക് വിഷ്ണു ഭഗവാന്റെ പേര് നല്‍കുമെന്നും പാത്ര ഭീഷണിപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss