|    Nov 21 Wed, 2018 1:21 pm
FLASH NEWS
Home   >  News now   >  

ട്രംപിനെ ‘ചോദ്യംചോദിച്ച് ബുദ്ധിമുട്ടിച്ചു’; മാധ്യമ പ്രവര്‍ത്തകന്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് പുറത്തു വിട്ട വീഡിയോ ശരിയല്ലെന്ന് സിഎന്‍എന്‍

Published : 9th November 2018 | Posted By: sruthi srt

വാഷിങ്ടണ്‍: വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്് ട്രംപുമായുള്ള വാദപ്രതിവാദത്തിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ്ഹൗസ് റദ്ദാക്കിയ സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് കൈവെച്ചെന്നാരോപിച്ച് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പുറത്തു വിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഎന്‍എന്‍. സിഎന്‍എന്നിന്റെ വൈറ്റ്ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് ബുധനാഴ്ച വൈറ്റ്ഹൗസ് റദ്ദാക്കിയത്.

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണു ജിം ട്രംപിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. ജിമ്മിന്റെ ചോദ്യങ്ങളില്‍ ട്രംപ് അസ്വസ്ഥനാവുകയും അദ്ദേഹത്തോട് മൈക്ക് താഴെവയ്ക്കാനും ഇരിക്കാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം അനുസരിക്കാന്‍ ജിം തയ്യാറായില്ല. അദ്ദേഹം തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചു. ഇതോടെ മര്യാദയില്ലാത്ത ഭയങ്കരനായ വ്യക്തിയെന്നും ജനങ്ങളുടെ ശത്രുവെന്നും ജിമ്മിനെ ട്രംപ് വിശേഷിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ വൈറ്റ്ഹൗസ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കി. ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാറ സാന്‍ഡേഴ്‌സ് വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈവെച്ചെന്നും ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞത്.എന്നാല്‍ ട്രംപിനു വേണ്ടി വ്യാജവാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്ന ഇന്‍ഫോവാര്‍സ് എന്ന സ്ഥാപനത്തിന്റെ എഡിറ്റര്‍ പോള്‍ ജോസഫ് വാട്‌സണ്‍ ഷെയര്‍ ചെയ്ത അതേ വീഡിയോയാണ് സാറ സാന്‍ഡേഴ്‌സ് ഉപയോഗിച്ചത്. അതിനാല്‍ തന്നെ ഇത് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചതാണെന്നും സിഎന്‍എന്‍ പറയുന്നു.മൈക്ക് ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന വൈറ്റ് ഹൗസ് ഇന്റേണിന്റെ കൈ ജിം അകോസ്റ്റയുടെ കൈ സ്വാഭാവികമായി തടയുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഇതിനെ വളച്ചൊടിക്കുകയാണെന്നും സിഎന്‍എന്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss