|    Oct 17 Wed, 2018 5:45 pm
FLASH NEWS
Home   >  Dont Miss   >  

ബ്ലൂവെയ്‌ലിന് പിന്നാലെ മരണക്കളിയുമായി മോമോ

Published : 7th August 2018 | Posted By: mtp rafeek

ലോകത്തെ ആകമാനം ഞെട്ടിച്ച് ബ്ലൂ വെയില്‍ ഗെയിമിന് പിന്നാലെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഗെയിം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതായി റിപോര്‍ട്ട്. മോമോ എന്നാണ് പുലിയ വില്ലന്റെ പേര്. വാട്ട്‌സാപ്പ് വഴിയാണ് ഗെയിമിന്റെ പ്രചാരണം.

വാട്‌സ്ആപ്പ് വഴി മോമോ എന്ന അജ്ഞാതനെ ബന്ധപ്പെടാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് പേടിപ്പെടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും. സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. കുട്ടികളുടെ മാനസിക നില തെറ്റിക്കുന്ന മെസേജുകള്‍ ക്രമേണ അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതായാണ് ആരോപണം.

തുറിച്ച കണ്ണുകളുള്ള വിചിത്ര മുഖത്തോട് കൂടിയ പെണ്‍കുട്ടിയുടെ ചിത്രമാണ് മോമോയുടെ ലോഗോ. കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ 12 വയസ്സുകാരി ആത്ഹത്യ ചെയ്തിരുന്നു. ഇത് മോമോ ഗെയിമിന്റെ സ്വാധീനം മൂലമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം പൊലിസ് അന്വേഷിച്ച് വരികയാണ്.

വാട്‌സ്ആപ്പ് വഴി അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്‌സിക്കോയിലെ കംപ്യൂട്ടര്‍ െ്രെകം ഇന്‍വസ്റ്റിഗേഷന്‍ ടീം പറയുന്നത്. മോമോയെ വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സ്‌പെയിന്‍ ആവശ്യപ്പെടുന്നത്.

അതേ സമയം, മോമോ എന്ന ഗെയിം ഇല്ലെന്നും ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടി ഭീകരത തോന്നിക്കുന്ന ഒരു ചിത്രം ഉപയോഗപ്പെടുത്തുകയാണെന്നും ചില സൈബര്‍ വിദഗ്ധര്‍ പറയുന്നു. മോമോയുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ ജപ്പാന്‍, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെ അഡ്മിനുകളുമായി ബന്ധപ്പെട്ടപ്പോള്‍ ആ നമ്പറുകള്‍ ആക്ടീവ് അല്ലെന്നാണ് മനസിലായതെന്ന് സൈബര്‍ വിദഗ്ധനായ റിതേഷ് ഭാട്ടിയ പറഞ്ഞു.

ഒരു ജപ്പാന്‍ കലാകാരന്‍ സൃഷ്ടിച്ച അമ്മപ്പക്ഷിയുടെ ശില്‍പ്പമാണ് മോമോയുടെ എംബ്ലമെന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോയിലെ ഭീകര ശില്‍പ്പങ്ങളുടെ കേന്ദ്രമായ വാനില ഗാലറിയിലാണ് ഇത് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ചില സാമൂഹിക ദ്രോഹികള്‍ ഈ ശില്‍പ്പം ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയുമാണെന്നാണ് റിതേഷ് ഭാട്ടിയ അഭിപ്രായപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss