|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Kerala   >  

അതിതീവ്ര ന്യൂനമര്‍ദ്ദം: മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോവരുത്

Published : 19th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: തെക്കുകിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഇന്ന് രാവിലെ 8.30 ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ 11.2 നോര്‍ത്ത് അക്ഷാംശത്തിലും 66.3 ഈസ്റ്റ് രേഖാംശത്തിലുമായി അഗത്തിയില്‍ നിന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ 670 കിലോമീറ്റര്‍ ദൂരത്തിലും സൊകോത്രയില്‍ നിന്ന് കിഴക്ക് തെക്ക് കിഴക്കന്‍ ദിശയില്‍ 1360 കിലോമീറ്റര്‍ ദൂരത്തിലും നിലകൊണ്ടു നില്‍ക്കുന്നു. ആയതിനാല്‍ അടുത്ത 6 മണിക്കൂറില്‍ ഇത് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയേറെയാണ്. ഇതിനാല്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിലും അടുത്ത 12 മണിക്കൂറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ഉയരാനും അതു കഴിഞ്ഞ് കുറയാനും സാധ്യതയുണ്ട്. മധ്യ തെക്കന്‍ അറബികടലില്‍ ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ഉയരാനും നാളെ കാറ്റിന്റെ വേഗത 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വീശാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കുറും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബര്‍ 20 വരെയും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ദമോ ആവാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ അറബികടലിലും മത്സ്യ ബന്ധനത്തിന് പോവരുത്.
മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രാവിലെ 8.30നു രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്രത വര്‍ധിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പൂര്‍ണ ന്യൂനമ്മര്‍ദമായി രൂപം കൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നു.
ഇന്ന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. 20നു തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. 21നു തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ഉയരാന്‍ സാധ്യതയുണ്ട്.
മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ നവംബര്‍ 19 മുതല്‍ 21 വരെ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss