|    Sep 26 Wed, 2018 2:30 am
FLASH NEWS
Home   >  Kerala   >  

പുതിയ കേരളം: പാര്‍പ്പിട, ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കും

Published : 29th August 2018 | Posted By: sruthi srt

കോഴിക്കോട്: ദുരിതാശ്വാസ, പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത ജനകീയ വികസന ദൗത്യങ്ങളായ വിവിധ മിഷന്‍ പദ്ധതികള്‍ സെപ്റ്റംബര്‍ മുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് നവകേരള കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്.

ലൈഫ് മിഷന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, ആര്‍ദ്രം മിഷന്റെ ആരോഗ്യ സുരക്ഷാ പദ്ധതി, പൊതു വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം മിഷന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജൈവകൃഷി, ജലസംരക്ഷണം എന്നിങ്ങനെയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും.ദുരിത മേഖലകളിലെ ശുചീകരണത്തിന് ശുചിത്വ മിഷനും ആരോഗ്യ പരിപാലനത്തില്‍ ആര്‍ദ്രം മിഷനും സജീവ പങ്കാളിത്തം വഹിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss