|    Nov 17 Sat, 2018 2:06 pm
FLASH NEWS
Home   >  National   >  

വിമാനത്തില്‍ വാട്ടര്‍ ടാങ്കര്‍ ഇടിച്ചു; യാത്രക്കാര്‍ കുടുങ്ങി

Published : 2nd November 2018 | Posted By: sruthi srt

കൊല്‍ക്കത്ത: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ വാട്ടര്‍ ടാങ്കര്‍ ഇടിച്ചതിനെ തുടര്‍ന്ന് നൂറോളം യാത്രക്കാര്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനത്തിലെ വാഷ്‌റൂമില്‍ വെള്ളം നിറക്കാനെത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കര്‍ ഇടിച്ചത്. അപകടം നടക്കുമ്പോള്‍ വിമാനത്തിലെ യാത്രക്കാര്‍ കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്തിന്റെ പള്ളയ്ക്കാണ് വാട്ടര്‍ ടാങ്കര്‍ ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം.

ദോഹയിലേക്ക് പറക്കാനിരുന്ന വിമാനത്തിന്റെ ലാന്റിങ് ഗിയറിനടുത്താണ് വാട്ടര്‍ ടാങ്കര്‍ ഇടിച്ചതെന്നു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ വക്താവ് അറിയിച്ചു. 101 യാത്രക്കാരും രണ്ട് പൈലറ്റുമടക്കം 12 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് തൊട്ടടുത്ത ഹോട്ടലില്‍ താമസസൗകര്യം ഒരുക്കി. വാട്ടര്‍ ടാങ്കറിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്നും ബ്രേക്ക് ശരിയായി പ്രവര്‍ത്തിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss