|    Nov 19 Mon, 2018 8:20 am
FLASH NEWS
Home   >  Kerala   >  

സാമൂഹിക മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം: വി എസ്

Published : 4th November 2018 | Posted By: G.A.G

തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈക്കോടതിപോലും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയുമുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ പോലിസ് അന്വേഷണമോ ഒന്നും വേണ്ട, കഥ തങ്ങള്‍ മെനഞ്ഞുകൊള്ളാം എന്ന മട്ടില്‍ സംഘപരിവാര്‍ നുണപ്രചാരണം നടത്തുന്നത് നിഷ്‌കളങ്കതകൊണ്ടോ ഭക്തികൊണ്ടോ അല്ല. അഭിഭാഷകന്‍കൂടി ആയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതേ കഥ പ്രചരിപ്പിക്കുന്നതില്‍നിന്നും ഈ നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതില്‍നിന്നും ഇതിനു പിന്നില്‍ ബോധപൂര്‍വമായ കലാപശ്രമമുണ്ട് എന്നത് വ്യക്തമാണ്. നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം. ശബരിമല വിഷയത്തില്‍ തന്റേതല്ലാത്ത പ്രസ്താവനകള്‍ തന്റെ പേരും പടവും വെച്ച് പ്രചരിപ്പിക്കപ്പെടുന്നതും പതിവായിരിക്കുകയാണ്. ഇത്തരം സാമൂഹികദ്രോഹികളെ നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ത്തന്നെ അറസ്റ്റുചെയ്ത് അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണമെന്നും വി എസ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss