|    Dec 11 Tue, 2018 1:30 pm
FLASH NEWS
Home   >  Kerala   >  

തെളിവ് നശിപ്പിക്കും; ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണം-വി എസ്

Published : 14th November 2018 | Posted By: G.A.G

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഘട്ടത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത് തെളിവ് നശിപ്പിക്കാന്‍ കാരണമാവുമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കുക, ഫാ. കുര്യാക്കോസിന്റെ ദുരൂഹമരണം അന്വേഷിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. സാക്ഷിയായ ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാന്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാണമെന്നും വി എസ് ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss