|    Dec 10 Mon, 2018 1:35 am
FLASH NEWS
Home   >  Kerala   >  

കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്: ‘സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാവരുത്’

Published : 25th November 2018 | Posted By: G.A.G

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയത്. പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആരോപണം നേരിടുന്ന പികെ ശശി എംഎല്‍എക്കെതിരെ കടുത്ത നടപടി വേണം. ജാഥാ ക്യാപ്റ്റനായി പികെ ശശിയെ നിയോഗിച്ചതിലും വിഎസ് കത്തിലൂടെ അതൃപ്തി അറിയിച്ചു. ശശിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാന്‍ നാളെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വിഎസിന്റെ നിര്‍ണായക ഇടപെടല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss