|    Dec 17 Mon, 2018 10:34 am
FLASH NEWS
Home   >  Kerala   >  

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് അഞ്ചുപേരുടെ സാക്ഷി മൊഴി

Published : 25th November 2018 | Posted By: G.A.G

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നു എന്ന് അഞ്ച്‌ പേരുടെ
സാക്ഷി മൊഴികള്‍. അപകടമുണ്ടായയുടനെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായ അഞ്ച് പേരുടേതാണ് നിര്‍ണായകമായ സാക്ഷിമൊഴികള്‍. തൊട്ടു പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയും അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുമാണ് അപകടമുണ്ടായപ്പോള്‍ ബാലഭാസ്‌കര്‍ തന്നെയായിരുന്നു വാഹനമോടിച്ചത് എന്ന് മൊഴിനല്‍കിയത്. കൂടുതല്‍ വ്യക്തത വരുത്താന്‍ ഏതാനും ചിലരുടെ കൂടി മൊഴി രേഖപ്പെടുത്താനാണ് പോലിസിന്റെ ശ്രമം. ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിക്കുകയും വാഹനം പരിശോധിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരുടെ പരിക്കുകളും അപകട നടന്ന രീതിയും സംബന്ധിച്ച്്് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുമെന്നറിയുന്നു.
ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും അപകടസമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നുമാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. വാഹനം ഓടിച്ചിരുന്നത് െ്രെഡവര്‍ അര്‍ജ്ജുനായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss