|    Dec 19 Wed, 2018 12:47 pm
FLASH NEWS
Home   >  Sports  >  Cricket  >  

മറ്റു രാജ്യങ്ങളുടെ കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് കൊഹ്‌ലി; പഞ്ഞിക്കിട്ട് സോഷ്യല്‍മീഡിയ

Published : 7th November 2018 | Posted By: afsal ph

മോദിയേയും സംഘ്പരിവാറിനേയും വിമര്‍ശിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പൊക്കോളൂ എന്ന് പറയുന്നവരേ മാതൃകയാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാംപ്റ്റന്‍ വിരാട് കോഹിലി. മറ്റുള്ള രാജ്യത്തിന്റെ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന കോഹ്‌ലിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്.
ഒരു ആരാധകന്റെ ട്വീറ്റിനാണ് കൊഹ്‌ലി ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ആസ്‌ട്രേലിയക്കാരും ഇംഗ്ലീഷ് താരങ്ങളുമാണ് കേമന്‍മാര്‍ എന്ന ഒരു ട്വീറ്റിനായിരുന്നു കൊഹ്‌ലിയുടെ മറുപടി. അങ്ങനെ മറ്റുള്ള രാജ്യത്തിന്റെ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് കൊഹ്‌ലി പറയുന്നു.

‘നിങ്ങളൊരു അമിതപ്രാധാന്യം ലഭിച്ച ബാറ്റ്‌സ്മാനാണ്. നിങ്ങളുടെ ബാറ്റിങില്‍ എനിക്ക് ഒരു പ്രത്യേകതയും തോന്നിയിട്ടില്ല. ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനെക്കാള്‍ എനിക്ക് ഇംഗ്ലീഷ്, ആസ്‌ട്രേലിയന്‍ കളിക്കാരുടെ ബാറ്റിങാണ് ഇഷ്ടപ്പെടാറുള്ളത്.’ ഇങ്ങനെയായിരുന്നു ആരാധകന്റെ ട്വീറ്റ്. ഇതിന് കൊഹ്‌ലി നല്‍കിയ മറുപടി ഇങ്ങനെ: ‘ആയിക്കോട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്‌നേഹിച്ചു എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്? നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ അത് എനിക്കൊരു പ്രശ്‌നമല്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.’ കൊഹ്‌ലിയുടെ വീഡിയോക്കെതിരേ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പാകിസ്താനിലേക്ക് പൊക്കോളൂ എന്ന് പറയുന്ന സംഘപരിവാറിന്റെ രീതിയില്‍ ആരാധകരോട് സംസാരിച്ചതിന്റെ പേരിലാണ് ട്രോളുകള്‍. സംഘ്പരിവാറിന്റെ മാതൃകയാണ് ഇന്ത്യന്‍ ക്യാംപ്റ്റനും സ്വീകരിച്ചതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. ആരുടെ ആരാധകനായാലും ഒരു ഇന്ത്യന്‍ പൗരനോട് രാജ്യം വിടാന്‍ പറയാന്‍ താന്‍ ആരാണെന്ന് മറ്റൊരാള്‍ വിരാടിനോട് ചോദിക്കുന്നു. മറ്റു രാജ്യക്കാരെ വെറുക്കണമെന്നാണോ താങ്കള്‍ പറയുന്നത് ?. ഏതു കളിക്കാരനെ ഇഷ്ടപ്പെടണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഈ ജനാധിപത്യ രാജ്യത്തുണ്ട്. ഇതായിരുന്നു മറ്റൊരു ആരാദകന്റെ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss