Cricket

കരിയറിലെ മികച്ച റേറ്റിങോടെ റാങ്കിങില്‍ കോഹ്‌ലി ഒന്നാമത്

കരിയറിലെ മികച്ച റേറ്റിങോടെ റാങ്കിങില്‍ കോഹ്‌ലി ഒന്നാമത്
X

ദുബയ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടൊപ്പം കരിറിലെ തന്നെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ 46, 58 എന്നിങ്ങനെ നേടിയ റണ്‍സാണ് കോഹ്‌ലിയെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. തന്റെ ലീഡ് വര്‍ധിപ്പിച്ചതിനൊപ്പം കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റായ 937ലെത്തുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച 11ാമത്തെ റേറ്റിങ് പോയിന്റാണിത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ക്ലൈഡ് വാല്‍ക്കോട്ട്, ഗാരി സോബേഴ്‌സ്, കുമാര്‍ സംഗക്കാര എന്നിവരുടെ റേറ്റിങിലെത്താന്‍ താരത്തിന് ഒരു പോയിന്റ് കൂടി സ്വ്ന്തമാക്കിയാല്‍ മതി. കോഹ്‌ലിക്ക് പുറമേ മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 132 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര തന്റെ റേറ്റിങ് പോയിന്റുകള്‍ ഉയര്‍ത്തി ആറാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിടാന്‍ സഹായിച്ച സാം കുറാനും മോയിന്‍ അലിയും ഇംഗ്ലണ്ട് നിരയില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തി. സാം കുറാന്‍ ബാറ്റ്‌സ്മാന്മാരില്‍ 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 43ലും ബൗളര്‍മാരില്‍ 11 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 55ലുമെത്തി. മല്‍സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മോയിന്‍ അലി ബൗളര്‍മാരുടെ റാങ്കിങില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 33ലും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഓള്‍ റൗണ്ടര്‍മാരില്‍ ഏഴിലുമെത്തി.
Next Story

RELATED STORIES

Share it