|    Nov 19 Mon, 2018 11:00 am
FLASH NEWS
Home   >  Sports  >  Cricket  >  

ടെസ്റ്റില്‍ കോഹ്‌ലി വീണ്ടും ഒന്നാമന്‍

Published : 23rd August 2018 | Posted By: jaleel mv


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും ഒന്നാമതെത്തി.
ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയത്തോടെ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ട്രെന്റ് ബ്രിഡ്ജിലെ മികച്ച പ്രകടനം കോഹ്‌ലിയെ വീണ്ടും ഒന്നാമതെത്തിക്കുകയായിരുന്നു. ആസ്‌ത്രേലിയയുടെ സ്റ്റീവന്‍ സ്മിത്താണ് രണ്ടാമത്. ന്യൂസിലന്‍ഡ് താരം കെയിന്‍ വില്ല്യംസന്‍ മൂന്നാമതുണ്ട്. ട്രെന്റ് ബ്രിഡ്ജില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാര പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ താരങ്ങളില്‍ പട്ടികയില്‍ അജിന്‍ക്യ രഹാനെ 19ാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 22ാം സ്ഥാനത്തുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss