|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭരിക്കുന്നവരില്‍ ഒരുകൂട്ടര്‍ ജനം വാതില്‍ക്കല്‍ യാചിച്ച് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു-വൈറലായി യുഎഇ ഭരണാധികാരിയുടെ ട്വീറ്റ്

Published : 27th August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തെ സഹായിക്കാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത പണം വാങ്ങാന്‍ കഴിയില്ലെന്ന് മോദി സര്‍ക്കാരിന്റെ നിലപാട് വിവാദമായിരിക്കേ യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് വൈറലാവുന്നു.ജീവിതം എന്നെ പഠിപ്പിച്ചത് എന്ന ഹാഷ്ടാഗിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ് തുടങ്ങുന്നത്.

ഷെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ ട്വീറ്റിന്റെ ഉള്ളടക്കം ഇതാണ് അധികാരം കയ്യാളുന്നവര്‍ രണ്ട് രൂപത്തിലുണ്ട്. ഒന്ന് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നവര്‍. അവര്‍ക്ക് സേവനം ചെയ്യുന്നതില്‍ സംതൃപ്തി കൊള്ളുന്നവര്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവര്‍ മറ്റൊരു വിഭാഗമുണ്ട്.. ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റുന്നവര്‍, കൂടുതല്‍ സാങ്കേതികതകള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവര്‍, ആളുകള്‍ അവരുടെ വാതില്പടിക്കല്‍ യാചിച്ച് നില്‍ക്കണമെന്നതാണ് അവരുടെ ആഗ്രഹം.നാട് നന്നാവണമെങ്കില്‍ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ള ഭരണാധികാരികള്‍ കൂടുതല്‍ ഉണ്ടാവണം..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss