|    Nov 19 Mon, 2018 8:18 am
FLASH NEWS
Home   >  Kerala   >  

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തി

Published : 9th November 2018 | Posted By: afsal ph


തിരുവനന്തപുരം: മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനായി പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തീര്‍ത്ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലാണ് പാര്‍ക്കിംഗ് പാസ്സിനായി അപേക്ഷിക്കേണ്ടത്. യാത്രചെയ്യുന്ന ദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയുളള പാസ്സ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്സില്‍ പതിക്കണം. പാസ്സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി കാത്തിരിക്കേണ്ടി വരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടുകയോ ചെയ്യും. പരിമിതമായ സൗകര്യം മാത്രമുളള നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss