|    Dec 11 Tue, 2018 7:47 pm
FLASH NEWS
Home   >  Kerala   >  

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു

Published : 24th November 2018 | Posted By: afsal ph


നിലയ്ക്കല്‍: സംഘ്പരിവാറിന്റെ ആക്രമണ സമരം പോലിസ് സമര്‍ത്ഥമായി തടഞ്ഞതോടെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു. പൊലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരുക്കിയിട്ടുള്ളത്. ഇത്തവണ യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയതെന്ന് അയ്യപ്പ ഭക്തരും സാക്ഷ്യപ്പെടുത്തി.
അതേസമയം, തിരക്ക് വര്‍ദ്ധിച്ചതോടെ പാര്‍ക്കിങ് സൗകര്യം ഒരുക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ് പോലിസ്. കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ ബുദ്ധിമുട്ടുകയാണ് . സംഘര്‍ഷമൊക്കെ മാറി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ ആവശ്യത്തിന് പാര്‍ക്കിഗ് സ്ഥലമില്ല. ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിനാല്‍ നിലയ്ക്കലാണ് ഏവരുടേയും ആശ്രയം.

15000 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ പൊലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. മുറിച്ച മരങ്ങളുടെ ശിഖരങ്ങള്‍ അവിടത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഈ സ്ഥലങ്ങളൊന്നും നിരപ്പാക്കിയിട്ടുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss