|    Dec 17 Mon, 2018 10:32 am
FLASH NEWS
Home   >  National   >  

മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്കു സമീപം സ്‌ഫോടനം; ആറുപേര്‍ കൊല്ലപ്പെട്ടു

Published : 20th November 2018 | Posted By: basheer pamburuthi

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വാര്‍ധയ്ക്കു സമീപം സൈനിക ഡിപ്പോയ്ക്കടുത്ത് സ്‌ഫോടനം. ആറുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്കു പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലെ സൈനിക ഡിപ്പോയ്ക്കു സമീപമാണ് ഇന്ന് രാവിലെ ഉഗ്രസ്‌ഫോടനമുണ്ടായത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണു സ്‌ഫോടനമെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികരുടെ വെടിവയ്പ് പരിശീലനം നടക്കുന്ന സ്ഥലമാണിത്. കൂടുതല്‍ പേര്‍ക്കു പരിക്കേറ്റതായാണു സൂചന. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ പ്രദേശവാസികളാണെന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss