|    May 29 Mon, 2017 12:09 am
FLASH NEWS

കൊക്കകോളയുടെ ജലചൂഷണം; മോഡിയുടെ വാരാണസിക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Published : 28th November 2015 | Posted By: TK

coco-cola

ന്യൂഡല്‍ഹി: കൊക്കകോളയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും ജനകീയ പ്രതിഷേധം. കൊക്ക-കോള ബോട്ടിലിങ് പ്ലാന്റ് തങ്ങളുടെ ഭൂമിയിലെ ജലം മുഴുവന്‍ ഊറ്റിയെടുക്കുന്നത് തടയണമെന്നാണ് ഉത്തര്‍പ്രദേശിലെ 18 ഗ്രാമസഭകളും ആവശ്യപ്പെട്ടിരിക്കുന്നത്.

കമ്പനിയുടെ അമിതമായ ജലമൂറ്റല്‍ വര്‍ള്‍ച്ചക്കിടയാക്കുന്നുവെന്നാണ് പരിസ്ഥിതി പ്രചാരണ സംഘടനയും പറയുന്നത്.പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസി ജില്ലയിലെ മെഹദിഗഞ്ച് ഏരിയയിലാണ് ഈ ഗ്രാമങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്.

1999ല്‍ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത് മുതല്‍ വെള്ളത്തിന് ഈ മേഖലയില്‍ ക്ഷാമമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഗ്രാമവാസികള്‍ പറയുന്നു. കൊക്കകോളയ്ക്ക് മെഹതിഗഞ്ചില്‍ സ്വീകാര്യതയില്ല. ഈ സമയം കൊക്കകോളയ്ക്ക് സ്ഥലംവിടാനുള്ളതാണെന്നും കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമസഭകളുടെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന  ഇന്ത്യാ റിസോഴ്‌സ് സെന്ററിലെ അമിത് ശ്രീവാസ്തവ പറഞ്ഞു. കൊക്കകോളയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ഗ്രാമസഭകള്‍ അറിയിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day