|    Sep 23 Sun, 2018 3:06 pm
FLASH NEWS
Home   >  Kerala   >  

വാളയാര്‍ ഡാം തുറന്നു, മലമ്പുഴ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി- പാലക്കാട്ട് പലയിടത്തും വെള്ളം കയറി

Published : 14th August 2018 | Posted By: G.A.G

വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തമിഴ്‌നാട് ബോര്‍ഡര്‍ മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്, കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്ആനപ്പാറ പടലിക്കാട്, കടുക്കാംകുന്ന് മുക്കൈ, ജൈനിമേട്, കല്പാത്തി, പറളിയിലൂടെ ഭാരതപ്പുഴയില്‍ വെള്ളം എത്തിച്ചേരും. പ്രദേശവാസികള്‍ അതീവജാഗ്രത പാലിക്കേണ്ടതാണ്.
മലമ്പുഴ ഷട്ടര്‍ 75 സെ.മീ ആയി ഉയര്‍ത്തു . ഇപ്പോള്‍ തന്നെ മുക്കൈ പുഴ, കല്‍പാത്തി എന്നിവിടങ്ങളിലെ ശക്തമായ നീരൊഴുക്ക് കാരണം പാലക്കാട് നഗരത്തിലെ കല്‍പാത്തി , ഒലവക്കോട് മേഖലയിലെ നിരവധി വീടുകളും ഫ്‌ളാറ്റുകളും വെള്ളത്തിനടിയിലാണ്‌

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss