|    Nov 16 Fri, 2018 1:23 pm
FLASH NEWS
Home   >  National   >  

വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ നാലിന് രാഷ്ട്രീയ സ്മൃതി സ്ഥലില്‍

Published : 17th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നാലിന് ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകള്‍ നടക്കുക. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗിക വസതിയായ 6എ കൃഷ്ണന്‍ മേനോന്‍ മാര്‍ഗില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

ഇനി ബിജെപി ആസ്ഥാനമന്ദിരമായ ദീന്‍ ദയാല്‍ ഉപാദ്യായ് മാര്‍ഗിലും പൊതുദര്‍ശനത്തിന് വയ്ക്കും.അതേസമയം, വാജ്‌പേയുടെ മരണത്തില്‍
രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.16 മുതല്‍ ഈ മാസം 22 വരെയാണ് ദു:ഖാചരണം.ഇതിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തി കെട്ടും. കൂടാതെ സര്‍ക്കാരിന്റെ ഔദ്യോഗികമായ ആഘോഷ പരിപാടികളൊന്നും ഈ ദിവസങ്ങളില്‍ ഉണ്ടാവില്ല.
ഡല്‍ഹി എയിംസില്‍ ഇന്നലെ വെകിട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss