|    Sep 20 Thu, 2018 6:14 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ നീനയ്ക്ക് വെള്ളി

Published : 27th August 2018 | Posted By: jaleel mv


വനിതകളുടെ ലോങ്ജംപില്‍ ചൈനീസ് താരങ്ങളുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് വറകില്‍ നീന എന്ന വി നീനയ്ക്ക് വെള്ളിമെഡല്‍. അഞ്ച് ശ്രമങ്ങളിലെ നാലാം ശ്രമത്തിലാണ് താരം വെള്ളി വെളിച്ചത്തിന്റെ അനുഭൂതി തൊട്ടറിഞ്ഞത്. 6.51 മീറ്ററാണ് താരം ഈ ശ്രമത്തില്‍ മറികടന്നത്. ആദ്യ രണ്ട് ശ്രമത്തില്‍ 6.40,6.41 മീറ്റര്‍ ചാടിയ വി നീന മൂന്നാമതെത്തിയിരുന്നു.
ആദ്യ ശ്രമത്തില്‍ 6.55 താണ്ടിയ വിയറ്റ്‌നാമിന്റെ ബുയ് തി തു താവോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ സു സിയാവലോലിന്‍ (6.50) വെങ്കലം നേടി. മറ്റൊരു മലയാളി താരം നയന ജെയിംസിന് (6.14) 10ാം സ്ഥാനത്തോടെ മടങ്ങേണ്ടി വന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡഡില്‍ ആറാമത്തെ വെള്ളിയാണ് ഇന്നലെ നീന ഇന്ത്യക്ക് സമ്മാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss