|    Dec 14 Fri, 2018 10:44 am
FLASH NEWS
Home   >  National   >  

കോടതി വിധി അനുസരിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണ്ടേ? ബിജെപി നേതാവ് വി മുരളീധരനോടാണ് ചോദ്യം

Published : 21st November 2018 | Posted By: mtp rafeek

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തെ മുഴുവന്‍ കലാപത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ബിജെപിയെ നേതാക്കളുടെ പഴയ പ്രസ്താവനകളും ലേഖനങ്ങളും വീണ്ടും വെട്ടിലാക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന ഒ രാജഗോപാലിന്റെ മാതൃഭൂമി സപ്ലിമെന്റിലെ ലേഖനം വിവാദമായതിന് പിന്നാലെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

കോടതി വിധി അനുസരിക്കാന്‍ സാധിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന മുരളീധരന്റെ പ്രസ്താവനയാണ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നത്.  ആള്‍ ഇന്ത്യാ പ്രീമെഡിക്കല്‍ ടെസ്റ്റിലെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് 2015 ജൂലൈയില്‍ സ്ുപ്രിം കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതെ പരീക്ഷയ്ക്ക് വന്നാല്‍ നിങ്ങളുടെ മതവിശ്വാസം നഷ്ടപ്പെടില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ആ വിധി വന്നപ്പോള്‍ വിശ്വാസകാര്യങ്ങളില്‍ കോടതി ഇടപെടരുത് എന്ന വാദം മുസ്‌ലി ലീഗുള്‍പ്പെടെയുള്ള ചില സംഘടനകള്‍
ഉയര്‍ത്തിയിരുന്നു. അതിന് മറുപടിയായി വി മുരളീധരന്‍ പറഞ്ഞത് ഇങ്ങിനെ: കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെയും സുപ്രിം കോടതി വിധിയെയും വെല്ലുവിളിക്കുകയാണ് ഇന്ത്യയില്‍ ജീവിക്കുകയാണെങ്കില്‍ സുപ്രിം കോടതി വിധി അംഗീകരിക്കണം അതിന് കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം.

അതേ മുരളീധരനാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരേ ബിജെപി നടത്തുന്ന സമരത്തെ നയിക്കുന്നത്. ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നാണ് മുരളീധരന്റെയും പാര്‍ട്ടിയുടെയും ഇപ്പോഴത്തെ നിലപാട്.

സുപ്രിംകോടതി വിധി ലംഘിക്കുന്നു എന്നു മാത്രമല്ല, വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന പോലിസിനെ വരെ വെല്ലുവിളിക്കുകയും കോടതി നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ത്രീകളെ ആക്രമിക്കുകയും തടയുകയും ചെയ്യുന്നു. സുപ്രിം കോടതി വിധി അംഗീകരിക്കാത്ത മുരളീധരന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss