|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  National   >  

ഉത്തരാഖണ്ഡില്‍ മതവിധി നിരോധിച്ചു; ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

Published : 31st August 2018 | Posted By: sruthi srt

നൈനിറ്റാള്‍: ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കി ഉത്തരാഖണ്ഡില്‍ ഫത്‌വ(മതവിധി) നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. ഹരിദ്വാറിലെ ലഷ്‌കര്‍ ഗ്രാമത്തില്‍ നിന്ന് ബലാല്‍സംഗം ചെയ്യപ്പെട്ട 15കാരിയെയും കുടുംബത്തെയും പുറത്താക്കണമെന്ന ഫത്‌വക്കെതിരായ കേസിലാണ് വിധി. ഭരണഘടനാ നല്‍കുന്ന അവകാശങ്ങളെയും മൗലിക അവകാശങ്ങളെയും വ്യക്തിയുടെ അന്തസിനെയും അഭിമാനത്തെയും ബാധിക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒരു മതസ്ഥാപനത്തിനും പഞ്ചായത്ത് സമിതിക്കോ ആള്‍കൂട്ടത്തിനോ ഫത്‌വ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഗ്രാമത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്കും കുടംബത്തിനും സംരക്ഷണം നല്‍കാന്‍ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് ശരദ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പോലിസ് സുപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഫത്‌വ പുറപ്പെടുവിച്ച വ്യക്തിയ്‌ക്കെതിരെയും സമിതിക്കെതിരെയും നിയമനടപടിക്കും ഉത്തരവിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss