|    Aug 18 Sat, 2018 8:27 am
FLASH NEWS
Home   >  Sports  >  Football  >  

ലക്ഷ്യം ഫുട്‌ബോള്‍ ജീവിതം; ഉസൈന്‍ ബോള്‍ട്ട് കഠിന പരിശീലനത്തിലോ

Published : 9th August 2018 | Posted By: jaleel mv


മെല്‍ബണ്‍: ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് കാല്‍പ്പന്തുകളിയിലേക്ക്. മികച്ച ഫുട്‌ബോള്‍ താരമാവുകയെന്ന ലക്ഷ്യത്തോടെ ആസ്‌ത്രേലിയന്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനൊപ്പമാണ് ബോള്‍ട്ട് പരിശീലനം ആരംഭിച്ചത്.വേഗമേറിയ ഫുട്‌ബോള്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ബോള്‍ട്ട്. ആര്യന്‍ റോബന്‍, ഗാരെത് ബെയ്ല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രഞ്ച് താരം എംബപ്പെ എന്നിവരാണ് നിലവില്‍ ഫുട്‌ബോളിലെ വേഗമേറിയ താരങ്ങള്‍. വേഗതക്കൊപ്പം പന്തടക്കം പാലിക്കുന്നതിനും പാസുകള്‍ നല്‍കുന്നതിനുമുള്ള പരിശീലനമാണ് ബോള്‍ട്ട് നടത്തുന്നത്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ട്, ദക്ഷിണാഫ്രിക്കന്‍ ക്ലബ് മാമെലോഡി സണ്‍ഡൗണ്‍സ്, നോര്‍വെ ക്ലബ്ബ് സ്‌റ്റോംസ് ഗോഡ്‌സെറ്റ് എന്നീ ക്ലബ്ബുകളില്‍ നിന്നും നേരത്തേ താരം പരിശീലനം നേടിയിരുന്നു. ട്രാക്കിനോട് വിട പറഞ്ഞതിന് പിന്നാലെ തന്നെ ഫുട്‌ബോള്‍ പരിശീലനം തുടങ്ങുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss