|    Dec 11 Tue, 2018 7:07 pm
FLASH NEWS
Home   >  National   >  

ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു; യുപിയില്‍ എംപി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

Published : 6th December 2018 | Posted By: afsal ph

ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്‌റായിചില്‍ നിന്നുള്ള ദലിത് എം.പി സാവിത്രി ഭായ് ഫൂലെയാണ് രാജിവെച്ചത്. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരേ സാവിത്രി ഭായ് പല തവണ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ദലിതരോട് വിവേചനം കാണിക്കുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദലിതരോട് സ്‌നേഹമോ ബഹുമാനമോ ഇല്ലെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണ്. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണ്. സാവിത്രി തുറന്നടിച്ചു.
രാമക്ഷേത്ര നിര്‍മാണം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബി.ജെ.പിയുടെ കപടതയാണെന്നും സാവിത്രി ഭായ് പറഞ്ഞു.
ബുലന്ദ്ശഹര്‍ കലാപത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയുള്ള എം.പിയുടെ രാജി ബിജെപി വന്‍ തിരിച്ചടിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss