|    Dec 11 Tue, 2018 11:24 am
FLASH NEWS
Home   >  Kerala   >  

‘കിത്താബി’ന് തന്റെ കഥയുമായി ബന്ധമില്ല, നാടകം തന്റെ അറിവില്ലാതെ-ഉണ്ണി ആര്‍

Published : 25th November 2018 | Posted By: G.A.G

കോഴിക്കോട് : ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച വിവാദ നാടകം ‘കിത്താബി’നെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ഉണ്ണി ആര്‍.
നാടകം വാങ്ക് എന്ന തന്റെ കഥയെ ആസ്പദമാക്കി ചെയ്തതാണെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം ഉണ്ണി ആര്‍ തള്ളി.
നാടകത്തിന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയുമായി ബന്ധമില്ലെന്നും തന്റെ അറിവില്ലാതെയാണ് ‘വാങ്ക്’ ആസ്പദമാക്കി നാടകം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാങ്ക് എന്ന എന്റെ കഥയെ ആസ്പമദമാക്കിയാണ് നാടകം ചെയ്തതിരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്റെ കഥ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവുമായും അത് സംവദിക്കുന്ന കാര്യങ്ങളുമായും ഒന്നും ബന്ധമില്ലാതെ ഇസ്‌ലാമിനെ ഒരു പ്രാകൃതമതമായി ചിത്രീകരിക്കുന്ന തരത്തിലാണ് നാടകം വന്നിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. ഇസ്‌ലാം മതത്തിന് എതിരെ നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്‌ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല, ഞാനത് തള്ളിക്കളയുന്നു- കഥാകൃത്ത്്് വ്യക്തമാക്കി. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ അനുവാദമില്ലാതെയാണ് നാടകം ചെയ്തിട്ടുള്ളതെന്നും ഒരുകാരണവശാലും സംസ്ഥാന കലോത്സവത്തില്‍ തന്റെ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുത് എന്ന് ഞാന്‍ ഡിപിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.

താന്‍ ഇസ്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. നാടകത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന മതമൗലികവാദികളുടെ പ്രതിഷേധത്തോട് യോജിപ്പില്ല. കാരണം അവര്‍ ഇസ്‌ലാം മതത്തിന്റെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണ്. ലോകമെമ്പാടുമുള്ള ഒരു ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുത്.തന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല, നാടകം പറയുന്നത്. തന്റെ കഥയെ ആര്‍ക്കും എടുത്ത് എന്തും ചെയ്യാം എന്നത് സമ്മതിച്ചുകൊടുക്കില്ലന്നെും ഉണ്ണി ആര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss