|    Dec 11 Tue, 2018 3:09 pm
FLASH NEWS
Home   >  Kerala   >  

ഉന്നാവോ പീഡനക്കേസിലെ മുഖ്യ സാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

Published : 23rd August 2018 | Posted By: G.A.G

ലഖ്‌നൗ : ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ മുഖ്യപ്രതിയായ കേസാണിത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യസാക്ഷി യൂനുസ് ആണ് മരിച്ചത്്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെംഗാര്‍ ഇരയായ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണമടയുകയും ചയ്തു. അതുല്‍ സിങ് പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന് ഏക സാക്ഷിയായിരുന്നു ഇപ്പോള്‍ മരണമടഞ്ഞ യുനുസ്. ശനിയാഴ്ച മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുനുസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ മരണമടയുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss