|    Dec 14 Fri, 2018 3:27 pm
FLASH NEWS
Home   >  Kerala   >  

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ സംഗമം നാളെ കൊച്ചിയില്‍; രാധികാ വെമുല പങ്കെടുക്കും

Published : 22nd November 2018 | Posted By: afsal ph

 


കൊച്ചി: സംഘപരിവാര്‍ ബ്രാഹ്മണിക്കല്‍ ശക്തികളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധ സംഗമം നാളെ കൊച്ചിയില്‍ നടക്കും. യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചയ്ക്കു ശേഷം മൂന്നിന് ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് പരിപാടി. പ്രതിഷേധ സംഗമം രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല ഉദ്ഘാടനം ചെയ്യും.
സംഗമത്തില്‍ എഴുത്തുകാരായ കെ കെ ബാബുരാജ്, കമല്‍ സി നജ്മല്‍, അലീന ആകാശമിഠായി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ദളിത് വോയ്‌സ് മുന്‍ എഡിറ്റര്‍ വി പ്രഭാകരന്‍, യഹിയ കമ്മുക്കുട്ടി, നാസര്‍ മാലിക്ക്, അസ്മ നസ്‌റിന്‍, ഷാഹു അമ്പലത്ത്, മുഹമ്മദ് മിറാഷ് എന്നിവര്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss