|    Dec 18 Tue, 2018 1:21 am
FLASH NEWS
Home   >  National   >  

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

Published : 12th November 2018 | Posted By: sruthi srt

ബംഗളൂരു:അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന കേന്ദ്ര പാര്‍ലമെന്ററികാര്യ- രാസവള വകുപ്പ് മന്ത്രി എച്ച്എന്‍ അനന്ത്കുമാര്‍ (59) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ബംഗളൂരുവിലായിരുന്നു അന്ത്യം. 1996 മുതല്‍ ആറുതവണ ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ അനന്ത് കുമാര്‍ കര്‍ണാടക ബിജെപി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.
എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയ അനന്ത് കുമാര്‍ 1985 എബിവിപി ദേശീയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി.

1996ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌ക്കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss