|    Nov 18 Sun, 2018 4:02 pm
FLASH NEWS
Home   >  National   >  

ശബരിമല യുവതി പ്രവേശനം: അമിത്ഷായോട് വിയോജിച്ച് ഉമാ ഭാരതി

Published : 1st November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനോടു വിയോജിച്ച് കേന്ദ്രമന്ത്രി ഉമാ ഭാരതി. ക്ഷേത്രത്തില്‍ എപ്പോള്‍ പോവണമെന്നും പോവേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നായിരുന്നു ഉമാഭാരതിയുടെ പ്രതികരണം. വിധിയില്‍ സുപ്രിംകോടതിയെ പഴിക്കാനാവില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരവും അവകാശവും നിഷേധിക്കാന്‍ കോടതിക്കാവില്ല. ജനവികാരം മാനിച്ചും നടപ്പാക്കാനാവുന്നതുമായ വിധികളാണ് കോടതികള്‍ പുറപ്പെടുവിക്കേണ്ടതെന്ന അമിത് ഷായുടെ പരാമര്‍ശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചായിരിക്കും. ശബരിമല വിധിയില്‍ സുപ്രിംകോടതിയെയും കേരളസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ദിവസങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ അമിത്ഷാ സംസാരിച്ചിരുന്നു. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി മന്ദിരം ഉദ്ഘാടനത്തിനിടെയാണ് പരാമര്‍ശം. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രി സഭയിലെ പ്രമുഖരിലൊരാളായ വനിത കൂടിയായ ഉമാഭാരതി വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss